കൊ​ച്ചി​ക്കാ​ർ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യി ധ​രി​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

mask
 

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി​യി​ൽ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യി ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി.

മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യി ധ​രി​ക്ക​ണം. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും രോ​ഗി​ക​ളും ഗ​ര്‍​ഭി​ണി​ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പ​രീ​ക്ഷ​യെ​ഴു​താ​ന്‍ പോ​കു​ന്ന കു​ട്ടി​ക​ള്‍ അ​ട​ക്കം മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പു​ക​യെ തു​ട​ര്‍​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി 899 പേ​രാ​ണ് ഇ​തു​വ​രെ ചി​കി​ത്സ തേ​ടി​യ​ത്. ത​ല​വേ​ദ​ന, ക​ണ്ണു​നീ​റ്റ​ല്‍, തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജ​മാ​ണ്. ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ക​ണ്ട് ഭ​യ​പ്പെ​ട​രു​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
 
ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.