കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾക്ക് എതിരെ കുരുക്ക് മുറുകുന്നു

thrissur

തൃശൂർ:കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾക്ക് എതിരെ കുരുക്ക് മുറുകുന്നു. കേസിലെ പ്രതികളുമായി ബിജെ പി നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികളുമായി ബിജെപി ജില്ലാ നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂരിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു.

കവർച്ചയ്ക്ക് ശേഷം കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ദീപക് തൃശൂർ ബിജെപി ഓഫീസിൽ എത്തിയതായും പോലീസ് പറഞ്ഞു. ബിജെപി ജില്ലാ നേതൃത്വം ദീപക്കിനെ പാർട്ടി ഓഫീസിലേക്ക് വിളിച്ച് വരുത്തിയെന്ന് സൂചന. എന്നാൽ ഇത് സംബന്ധിച്ച് തെളിവ് ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.