കുഴൽപണ കേസ് അന്വേഷണം കെ.സുരേന്ദ്രന്റെ മകനിലേക്കും; മൊഴിയെടുത്തേക്കുമെന്ന് സൂചന

ks

തൃശൂർ: കൊടകര കുഴൽപണ കേസ് അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും . കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രന്റെ മകനും പലവട്ടം ഫോണിൽ ബന്ധപെട്ടു എന്നതാണ്  അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതേ  സമയം അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും. ധർമരാജനെ  അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രെട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ തൃശ്ശൂരിൽ വിളിച്ച് വരുത്തി  പോലീസ് ശേഖരിച്ച മൊഴിയിലാണ് ധർമരാജനെ  തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രെട്ടറിയും പറഞ്ഞത്. ധർമരാജനെ  അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമരാജനെ ഏല്പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചുവെന്നും ഡ്രൈവറും സെക്രെട്ടറിയും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.