കൊടകര കുഴൽപ്പണ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

arrest

തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി സു​ൽ​ഫി​ക്ക​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 21 ആ​യി.

ക​വ​ർ​ച്ച​യി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലും സു​ൽ​ഫി​ക്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. അതേസസമയം, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്‍റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കൽ നിന്ന് കവർച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവൻ സ്വർണ്ണം പൊലീസ് പിടിച്ചെടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടിൽ നിന്നും സ്വർണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിന്‍റെ വീട്ടിൽ നിന്ന് 50,000 രൂപയും കണ്ടെത്തി.