കൊടകര കുഴൽപ്പണക്കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

surendran

തൃശൂർ: കൊടകരയില്‍ കുഴല്‍പ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. അടുത്ത ആഴ്ച മൊഴി എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പണം വന്നത് ബിജെപി നേതാക്കൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്.

ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്‍റെ മൊഴി എടുക്കുന്നത്. 

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് പറയുന്നു. സു​രേ​ന്ദ്ര​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സുരേന്ദ്രന്‍റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യും.