തൊടുപുഴയിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ 2 യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു

drown
 

തൊടുപുഴ: കാഞ്ഞാറിനു സമീപം മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), കോട്ടയം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. ഫിർദോസ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ മകനാണ്. 

ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. നാലു കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്. തിരികെ മടങ്ങുംവഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 
 
സം​ഭ​വം ക​ണ്ട് നി​ന്ന​വ​രു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇവരുടെ മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷം മൃതദേഹങ്ങള്‍ വിട്ടുകൊടുക്കും.
  

കഴിഞ്ഞ ദിവസവും സമാന രീതിയിൽ രണ്ടുപേർ ഇടുക്കിയിൽ മുങ്ങിമരിച്ചിരുന്നു. തങ്കമണി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ മഹേഷ്, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്‌. ക്ഷേത്രത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ ഇരുവരും വെള്ളിയാഴ്ച വൈകിട്ട്​ ജോലി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ്​ അപകടം.