കോവിഡ് 19: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍

priest arrested

കൊച്ചി:  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലവില്‍ വന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയ പള്ളി വികാരി അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പളളി ഇടവക വികാരി കൂടിയായ ഫാദര്‍ ജോര്‍ജ് പാലം തോട്ടത്തിലിനെതിരെയാണ് നടപടി. കണ്ടാല്‍ അറിയുന്ന ഇരുപത്തിരണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പള്ളിയില്‍ ഇന്നു രാവിലെ ആണ് ചടങ്ങ് നടന്നത്.