കോവിഡ് പ്രതിസന്ധി; വാഹനനികുതി അടക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി

bzs

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി.

വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്‌ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടര്‍ന്ന് നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ഓഗസ്റ്റ് 31 വരെ നീട്ടിയത്.