കോയമ്പത്തൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ്. കോയമ്പത്തൂര്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്പ്പറേഷന് പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടീസ് നല്കി.
ശരവണപ്പട്ടിയിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്പത്തൂര്‍ കോര്പ്പറേഷന് തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. രണ്ട് ഡോസ് വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.