കോവിഡ് വ്യാപനം;മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

pinarayi.

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികർഫ്യുവും പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്.