കോവിഡ് വ്യാപനം; കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

io

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിർദേശം നൽകി. ഡെൽറ്റ പ്ലസ് വകഭേദത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് രേഖപ്പടുത്താത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ടിപിആർ പത്ത് ശതമാനത്തിന് മുകളിലുള്ള 8 ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകണം. ജില്ലാ തലത്തിലും വാർഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശം നൽകി.