സംസ്ഥാനത്ത് ഇന്ന് കോവിഡ് കൂട്ട പരിശോധന;3.75 ലക്ഷം പേരെ പരിശോധിക്കും

bg

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് കൂട്ട പരിശോധന. രോഗ ബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്നും നാളെയും ആയി 3.75 ലക്ഷം പേരുടെ കൂട്ട പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്.ഇന്ന് 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും ആണ് പരിശോധിക്കുക. ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവര്‍, കോവിഡ് രോഗലക്ഷണം ഉള്ളവര്‍, വാക്‌സിന്‍ എടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിളുകള്‍ അയയ്ക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യും.