കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നില്ല; ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി

pinarayi.

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും സാധാരണ നിലയിലേക്ക് വേഗത്തില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, 
ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


അതേസമയം, സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെമാത്രം രോഗം ബാധിച്ച് 109 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 14,489 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.