കോവിഡ്: മാഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

students

മാഹി: മാഹിയുൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ. നമശിവായം അറിയിച്ചു. കൊറോണ വ്യാപകമായി പടരുന്നതി​ന്‍റെ ഭാഗമായാണ് പുതുച്ചേരി, കാരക്കൽ, മാഹി, യാനം മേഖലകളിൽ തിങ്കൾ മുതൽ സ്കൂളുകൾ അടച്ചിടാനുള്ള തീരുമാനം.

വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരും. അതേസമയം, കേരളത്തില്‍ നിലവില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒമൈക്രോണ്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വിദഗ്ധസമിതി ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.