കേരളത്തിലെ കോവിഡ് വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍

cg

തിരുവനന്തപുരം: കേരളത്തിൽ  കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആശങ്ക വേണ്ടെന്ന് ദേശീയതലത്തിൽ ആരോഗ്യവിദ്ധർ. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ് കേരളത്തിലേത് എങ്കിലും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച വിദഗ്ധ യോഗത്തിൽ വലിയ ആശങ്ക വേണ്ടെന്നാണ് പൊതു അഭിപ്രായമുയർന്നത്.

രോഗികൾ ഉയരുന്നതിൽ തത്കാലത്തേക്ക് ആശങ്ക വേണ്ട. ഗുരുതര രോഗികളുടെ എണ്ണം താങ്ങാനാവാത്ത തോതിലേക്ക് എത്താത്തതാണ് ഇപ്പോഴും കേരളത്തിന് ആശ്വാസം എന്ന് ലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധർ പറയുന്നു.ദേശീയതലത്തിൽ തന്നെ കേരളം വലിയ വിമർശനം നേരിടുമ്പോഴാണ്, അത്ര മോശം സ്ഥിതിയിലല്ല കേരളത്തിലുള്ളത് എന്ന്  വിദഗ്ധർ പറയുന്നത്.