കോവിഡ് പൊടുന്നനെ കൂടുന്നു; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം പൊതുപരിപാടികൾ പാടില്ല

trivandrum
തിരുവനന്തപുരം:കോവിഡ് സാഹചര്യം ഇരട്ടിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു.പൊതുപരിപാടികൾക്കെല്ലാം കലക്റ്റർ വിലക്ക് ഏർപ്പെടുത്തി.കോവിഡ് ടിപിആർ  നിരക്ക് 32.76 ആയതിന് പിന്നാലെയാണ് നടപടി.

ടിപിആർ 30 കൂടുതൽ ആയ ജില്ലകളിൽ പൊതുപരിപാടികൾ നിരോധിക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതാണ്.മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിൽ ഒരാൾ മാത്രം പ്രവേശനം എന്നാണ് കണക്ക്.എല്ലാ സർക്കാർ തല പരിപാടികളും ഓൺലൈൻ ആക്കണമെന്നും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത് സ്കൂളുകൾ 15 ദിവസത്തേക്ക് അടച്ചിടണമെന്നും നിർദേശമുണ്ട്.

സാംസ്‌കാരിക പരിപാടികൾ അടക്കം നിരോധിച്ചിട്ടുണ്ട്.കല്യാണം, മരണം എന്നിവയ്ക്ക് 50 ൽ  താഴെ ആൾക്കാർ മാത്രമേ പങ്കെടുക്കുന്നുള്ളു എന്ന് പോലീസ് ഉറപ്പു വരുത്തണം.തിരുവനന്തപുരത്തു ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.