ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

malappuram

മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗൺ  തുടരുന്ന മലപ്പുറത്ത് കോവിഡ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 16.8 ശതമാനമാണ്. ഇന്നലെ 21.62  ശതമാനമായിരുന്നു. ജില്ലയിൽ ഇന്ന് 4212  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ടിപിആർ 42  ശതമാനം ആയതോടെയാണ് രണ്ടു ആഴ്ച മുൻപ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചത്. അന്ന്  പ്രതിദിന കണക്ക് ആറായിരം കടക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.ടിപിആറും  രോഗികളുടെ എണ്ണവും കുറയാത്ത സാഹചര്യത്തിൽ മറ്റ്  മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ  പിൻവലിച്ചിട്ടും മലപ്പുറത്ത് തുടരുകയാണ്.