കോവിഡ് നിയന്ത്രണലംഘനം; സീരിയൽ താരങ്ങൾ അറസ്റ്റിലായി

film

തിരുവനന്തപുരം: കോവിഡ്  വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ  തുടരുകയാണ്. അതിനിടെ വർക്കലയിൽ സീരിയൽ താരങ്ങൾ അറസ്റ്റിലായി. ലോക്ക് ഡൗൺ  ലംഘനം നടത്തിയതിനാണ് ഇവർക്ക് എതിരെ പോലീസ്  കേസ് എടുത്തത്. വർക്കലയിലാണ് സംഭവം. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിരുന്ന താരങ്ങളും പ്രവർത്തകരുമാണ് അറസ്റ്റിലായത്.

നിയന്ത്രണ ലംഘനം  നടത്തി റിസോർട്ടിൽ ഷൂട്ടിങ് നടത്തുന്ന വിവരം അറിഞ്ഞ പോലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. റിസോർട്ട് അയിരൂർ പോലീസ് സീൽ ചെയ്തു. കോവിഡ്  രണ്ടാം തരംഗ അതിതീവ്രവ്യപനത്തെ തുടർന്ന് ഷൂട്ടിങ് ഉൾപ്പെടെ ആൾകൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള പരിപാടികൾ നിർത്തിവെയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.