ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

covid

ഇടുക്കി: ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം, കേരളത്തില്‍ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഭക്ഷണസാധനങ്ങടക്കം എത്തിക്കാന്‍ ഇടയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.