മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കും: കോവൂര്‍ കുഞ്ഞുമോന്‍

google news
Kovoor Kunjumon
 

തിരുവനന്തപുരം: മന്ത്രി സഭാ പുന: സംഘടന നടക്കാനിരിക്കെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കുമെന്ന് ആര്‍എസ്പി ലെനിനിസ്റ്റ് നേതാവും എംഎല്‍എയുമായ കോവൂര്‍ കുഞ്ഞുമോന്‍. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയും ആവശ്യം അറിയിച്ചിരുന്നതായി കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. ഒറ്റ എംഎല്‍എമാരുള്ള ഘടകകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നല്‍കാന്‍ ഇടതുമുന്നണി നേരത്തെ തീരുമാനിച്ചിരുന്നു.
 enlite ias final advt
തന്റെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറയുന്നു. ഇടതുമുന്നണിയില്‍ ആര്‍എസ്പി ലെനിനിസ്റ്റിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എംഎല്‍എ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. അതേസമയം മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം