കോഴിക്കോട് കൂട്ടബലാത്സംഗം: രണ്ടു​പേർ കൂടി അറസ്റ്റിൽ

DT

കോഴിക്കോട്​:  ടിക്​ടോക്​ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്​, ഷുഹൈബ്​ എന്നിവരാണ്​ ശനിയാഴ്ച​ അറസ്റ്റിലായത്​. ഒളിവിൽ കഴിയുന്നതിനിടെയാണ്​ ഇവർ പിടിയിലായത്​.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചേവായൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ചേവരമ്പലത്തെ ഫ്ലാറ്റിൽവെച്ചായിരുന്നു പീഡനം.ക്രൂരപീഡനത്തിനിരയായ യുവതിക്ക്​ ഗുരുതര പരിക്കുണ്ട്​. ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ പ്രതികൾ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ്​ പീഡനം പുറത്തറിഞ്ഞത്​. വെള്ളിയാഴ്​ച ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത ​യുവതി നാട്ടിലേക്ക്​ പോയി.