കോഴിക്കോട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് ചാടി ജീവനൊടുക്കി

crime

കോഴിക്കോട്: മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥി ആദർശ് നാരായണനാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നാണ് ആദർശ് ചാടിയത്. 

ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയാണ് ആദര്‍ശ് നാരായണന്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

കോളജിലെ ആണ്‍കുട്ടികൾക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളജിലെത്തിയത്. ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്ന് സഹപാഠികൾ പറഞ്ഞു. സംഭവത്തിൽ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.