കോഴിക്കോട് വനിതാ ഡോക്ടര്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു

doctor died

കോഴിക്കോട്: കോഴിക്കോട് വനിതാ ഡോക്ടറെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിനി സദാ റഹ്‌മത്ത് ജഹാന്‍ (25) ആണ് മരിച്ചത്.

കോഴിക്കോട് മേയര്‍ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാര്‍ട്‌മെന്റില്‍ പുലര്‍ച്ചെ നാലിനാണ് ദാരുണമായ സംഭവം നടന്നത്. അപാര്‍ട്‌മെന്റില്‍ ജന്മദിനാഘോഷം നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു സദാ റഹ്‌മത്ത്  ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ശബ്ദം കേട്ട് എത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.  ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂര്‍ ആശുപത്രിയിലെ ഡോക്റ്ററാണ് സദാ റഹ്‌മത്ത്.