കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ സി.പി.എമ്മിൽ ചേർന്നു

R

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട പി.എസ് പ്രശാന്തിന് പിന്നാലെ കെ.പി അനില്‍കുമാറും സി.പി.ഐ.എമ്മിലേക്ക്. എ.കെ.ജി സെന്ററിലെത്തിയെ കെ.പി അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പദവി സി.പി.ഐ.എം പിന്നീട് തീരുമാനിക്കും. ഒരു ഉപാധികളുമില്ലാതെയാണ് പാര്‍ട്ടിയിലേക്ക് പോകുന്നതെന്ന് കെ.പി അനില്‍ കുമാര്‍ പറഞ്ഞു.

ഇന്ന് 11 മണിക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.പി അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സിസി പ്രസിഡന്‍റ് കെ. സുധാകരനും രാജിക്കത്ത് അയച്ചു നൽകിയതായി കെ.പി അനിൽകുമാർ അറിയിച്ചു. പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ഞാൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്.