കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

accident thrissur

കൊല്ലം : കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ചടയമംഗലം നെട്ടേത്തറ എംസി റോഡില്‍ ഇന്നു രാവിലെ 7.30 നാണ് അപകടമുണ്ടായത്. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ശിഖ.