നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് സംശയം
Sun, 5 Mar 2023

ഇടുക്കി : നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, അപകടത്തില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.