കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

google news
pinarayi vijayan

chungath new advt

കാസര്‍ഗോഡ്: കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കി. ‘ആനവണ്ടിയെ കാളവണ്ടി യുഗത്തിലേക്ക് എത്തിച്ച നവകേരള ഭരണത്തിന് പട്ടിണിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പ്രണാമം’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

read also കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നില്‍ ലളിതമായ കാരണങ്ങളെന്ന് ഇപി ജയരാജന്‍

മുഖ്യമന്ത്രി കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍ഗോഡെത്തിയിട്ടുണ്ട്. ഇന്ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ് ആരംഭിക്കുന്നത്. പൈവളികെയില്‍ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags