റോബിൻ ബസിനെ പൂട്ടാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി; ഹൈക്കോടതിയിൽ ഹരജി നൽകി

google news
robin bus
 chungath new advt

കൊച്ചി: റോബിൻ ബസിനെ പൂട്ടാൻ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹരജി നൽകി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചട്ടങ്ങളിലെ ചില വകുപ്പുകൾ നിയമത്തിനെതിരെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി.

ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം.

ദേശസാത്കൃത റൂട്ടിലൂടെ ഓടാൻ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് അനുമതി. മറ്റ് വാഹനങ്ങള്‍ ഓടുന്നത് കെ.എസ്.ആർ.ടി.സിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹരജിയിൽ പറയുന്നുണ്ട്.

 
സർവീസിന്റെ നിയമ ലംഘനം ചൂണ്ടിക്കാട്ടി നേരത്തെ രണ്ടുതവണ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. സമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്. ഒക്ടോബര്‍ 16-ാം തിയതിയാണ് ആദ്യമായി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
 

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു