അച്ചടക്കലംഘനം നടത്തിയ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു

google news
ksrtc

chungath new advt

തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ നടപടിക്ക് വിധേയമായിരിക്കുന്നത്. പോക്‌സോ കേസ് പ്രതി മുതല്‍ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ചയാള്‍ വരെ നടപടി നേരിട്ടു.

പോസ്‌കോ കേസില്‍പ്പെട്ട പെരുമ്പാവൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 16 വയസുള്ള വിദ്യാര്‍ത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസില്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞമാസം 23 മുതല്‍ ജോലിക്ക് ഹാജരായിട്ടുമില്ല. ബസില്‍ യാത്രചെയ്ത വിദ്യാര്‍ത്ഥിനിയെ ഡ്യൂട്ടിക്കിടയില്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

read also മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

കഴിഞ്ഞമാസം 23 ന് കൊല്ലം – കായംകുളം സര്‍വ്വീസില്‍ 25 യാത്രക്കാര്‍ മാത്രമുള്ളപ്പോള്‍ ഒരു യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ച പുനലൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ അനില്‍ ജോണിനേയും, ഈ മാസം 11 ന് കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടര്‍ വിഷ്ണു എസ് നായരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags