കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് പുനരാരംഭിക്കും

bus

തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവ് നൽകിയതോടെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് പുനരാരംഭിക്കും. പരിമിതമായ ദീർഘദൂര സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെ മെയ് 8ന് കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിച്ചിരുന്നു. ഓൺലൈൻ ആയും ടിക്കറ്റ് റിസേർവ് ചെയ്യാം.

യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സർവീസ്. രോഗവ്യാപനം കുറഞ്ഞതോടെയാണ് സർവീസുകൾ പുനരാംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. നാഷണൽ ഹൈവേ,എംസി റോഡ്,മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേ എന്നിവിടങ്ങളിലൂടെയാണ് സർവീസുകൾ. കർശന നിയന്ത്രണമുള്ള 12,13 തീയതികളിൽ ദീർഘദൂര സർവീസ് ഉണ്ടാകില്ല.