മ​ക​ര​വി​ള​ക്കി​ന് കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​കള്‍ നടത്തും

pamba bus
 

കൊ​ല്ലം: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​കള്‍ നടത്തും. നി​ല​വി​ൽ ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ബ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് 500 ബ​സു​ക​ൾ കൂ​ടി പ​മ്പ​യി​ലേ​യ്ക്ക് അ​യ​യ്ക്കു​ന്ന​ത്.

വി​വി​ധ ജി​ല്ലാ പൂ​ളു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ബ​സു​ക​ൾ ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ സെ​ന്‍റ​റു​ക​ളി​ലും പ​മ്പ​യി​ലും എ​ത്തി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ജി​ല്ലാ പൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ എ​ല്ലാ വി​ധ അ​റ്റ​കു​റ്റ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി വേ​ണം സ​ർ​വീ​സി​ന് അ​യ​ക്കേ​ണ്ട​ത്.

ജി​ല്ലാ പൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്കു​ള്ള സ​ർ​വീ​സു​ക​ളാ​യി വേ​ണം എ​ത്തി​ക്കാ​ൻ. പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ നി​ശ്ച​യി​ക്കും. സ്വ​ഭാ​വ​ദൂ​ഷ്യ​മി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ മാ​ത്രം പ​മ്പ​യി​ലേ​യ​യ്ക്കാ​ൻ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണെ​മെ​ന്ന് പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ട്.

പ​മ്പ - പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ ആ​ഹാ​രം ക​ഴി​യ്ക്കാ​ൻ പോ​ലും ബ​സ് നി​ർ​ത്ത​രു​ത്. അ​യ്യ​പ്പ​ൻ​മാ​രോ​ട് മാ​ന്യ​മാ​യും സൗ​മ്യ​മാ​യും ഇ​ട​പെ​ട​ണം. എ​ല്ലാ ബ​സു​ക​ളി​ലും വീ​ൽ ചോ​ക്ക് ക​രു​ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി 23 അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​രെ​യും ശ​ബ​രി​മ​ല സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.