കെ​ടി​യു​വി​ലും ആ​ര്‍​ത്ത​വാ​വ​ധി

ktu also announced period leave for female students
 

തി​രു​വ​ന​ന്ത​പു​രം: എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും (കെ​ടി​യു) ആ​ര്‍​ത്ത​വാ​വ​ധി അ​നു​വ​ദി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ എ​ല്ലാ കോ​ള​ജു​ക​ളി​ലും ആ​ര്‍​ത്ത​വാ​വ​ധി അ​നു​വ​ദി​ക്കും. ഇ​ന്നു ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് താരുമാനം. 

ഏ​ക​ക​ണ്ഠ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ദി​വ​സം ച​രി​ത്ര തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ മാതൃകയിൽ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഈ മാതൃകയാണ് കെടിയുവും പിന്തുടര്‍ന്നത്.