×

ലാല്‍ജി കൊള്ളന്നൂര്‍ കൊലക്കേസ്:ഒമ്പത് പ്രതികളേയും വെറുതെവിട്ട് കോടതി

google news
Sh
തൃശൂർ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ കൊലക്കേസില്‍ ഒമ്പത് പ്രതികളേയും കോടതി വെറുതെവിട്ടു.അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, അനൂപ്, പ്രശാന്ത്, സതീശൻ, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. തൃശ്ശൂര്‍ അഡീഷണല്‍ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ടത്.
    
തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നായിരുന്നു ലാല്‍ജിയുടെ കൊലപാതകമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ ഉത്തരവ്. കൂടാതെ, സാക്ഷികളില്‍ പലരും വിചാരണക്കാലയളവില്‍ കൂറുമാറിയതും കേസില്‍ തിരിച്ചടിയായി.
    
2013 ആഗസ്റ്റ് 16-നായിരുന്നു ബെെക്കിലെത്തിയ ഒരു സംഘം ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്. അയ്യന്തോള്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനുമായിരുന്നു കൊല്ലപ്പെടുമ്പോൾ ലാല്‍ജി കൊള്ളന്നൂര്‍.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
    

Tags