വര്‍ക്കലയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാള്‍ മരിച്ചു

landslide accident-one died
 

തിരുവനന്തപുരം: വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്.  മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.


ഇന്ന് വൈകുന്നേരത്തോടെ വര്‍ക്കല എസ്.എ മിഷന്‍ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. വീടിന്റെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്‌മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണത്. 

പരവൂര്‍ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. 
അപകടത്തില്‍പ്പെട്ടവരുടെ ശരീരത്തേക്ക് അഞ്ചടിയോളെ മണ്ണ് വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യനിലയില്‍ ആശങ്കയുമുണ്ട്. 

വര്‍ക്കല ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.