ലതിക സുഭാഷ് എന്‍.സി.പിയുടെ പുതിയ വൈസ് പ്രസിഡന്റ്‌; സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളിക്കളയാൻ സിപിഎമ്മിന് കഴിഞ്ഞു: ലതിക സുഭാഷ്

കൊച്ചി: എന്‍.സി.പിയില്‍ ചേര്‍ന്ന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിനെ എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അധ്യക്ഷന്‍ പി.സി. ചാക്കോ പ്രഖ്യാപിച്ചു. 

ലതികയെ കൂടാതെ കോണ്‍ഗ്രസി​െന്‍റ സംസ്ഥാന നേതൃപദവിയില്‍ നിന്നെത്തിയ അഡ്വ. പി.എം. സുരേഷ്ബാബുവും (കോഴിക്കോട്), നിലവിലെ വൈസ് പ്രസിഡന്‍റിനെ പി.കെ. രാജന്‍ മാസ്​റ്ററും (തൃശൂര്‍) വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

കെ.എസ്.യു (എസ്) മുന്‍പ്രസിഡന്‍റും എന്‍.എസ്.എസ് എച്ച്‌.ആര്‍ വിഭാഗം മുന്‍മേധാവിയുമായ കെ.ആര്‍. രാജന്‍ (കോട്ടയം), തൃശൂര്‍ ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ (തൃശൂര്‍), പി.എസ്.സി മുന്‍ മെംബര്‍ പ്രഫ. ജോബ് കാട്ടൂര്‍ (കോഴിക്കോട് ) സുഭാഷ് പുഞ്ചക്കോട്ടില്‍ (കോട്ടയം), വി.ജി. രവീന്ദ്രന്‍ (എറണാകുളം), ഡോ. സി.പി.കെ. ഗുരുക്കള്‍ (മലപ്പുറം), മാത്യൂസ് ജോര്‍ജ് (പത്തനംതിട്ട) , അബ്​ദുല്‍ റസാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

ദേശീയ സെക്രട്ടറി എന്‍.എ മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹിക്കും. പുനഃസംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഓണ്‍ലൈനില്‍ ചേരുമെന്ന് പി.സി. ചാക്കോ അറിയിച്ചു.