കോണ്‍ഗ്രസ്​ വിട്ട ലതിക സുഭാഷ്​ എന്‍സിപിയില്‍

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളിക്കളയാൻ സിപിഎമ്മിന് കഴിഞ്ഞു: ലതിക സുഭാഷ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്​ തീരുമാനമെന്ന്​ ലതിക വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയത്താണ് ലതിക എൻസിപി പ്രവേശനം പ്രഖ്യാപിച്ചത്. എന്‍സിപിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കും. ഗ്രൂപ്​ രാഷ്​ട്രീയത്തി​െന്‍റ അതിപ്രസരത്തിനിടയിലും മഹിള കോണ്‍ഗ്രസ്​ അധ്യക്ഷസ്ഥാനം ഏറെ പ്രതീക്ഷയോടെയാണ്​ ഏറ്റെടുത്തത്​. കോണ്‍ഗ്രസില്‍ വനിത പ്രാതിനിധ്യത്തിനുവേണ്ടി വാദിക്കാന്‍ ഈ പദവികൊണ്ട്​ കഴിഞ്ഞു. എന്നാല്‍, അതി​െന്‍റ പേരില്‍ നേതാക്കളുടെ കണ്ണിലെ കരടായി. കോൺഗ്രസിൽ നിന്ന് കൂടുതൽ വനിതകൾ ഉൾപ്പെടെ എൻസിപിയിൽ എത്തുമെന്ന് ലതിക പ്രതികരിച്ചു. 

ലതികയെ എൻസിപി മഹിളാ വിഭാഗത്തിന്‍റെ സംസ്ഥാന അധ്യക്ഷയാക്കുമെന്നാണ് സൂചന.