എൽഡിഎഫിന്‍റെ അവിശ്വാസത്തെ പിന്തുണച്ച് എസ്‌ഡിപിഐ; ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

LDF no trust motion with SDPI support in erattupetta municipality passed
 

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ അവിശ്വാസം പാസായത്. ചെയര്‍പേഴ്‌സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരേയായിരുന്നു പ്രമേയം. 

രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ നഗരസഭയിൽ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. ഒൻപത് എൽഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്‌ഡിപിഐ വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാകാൻ ലഭിച്ചു. 

കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.