ഹോട്ടലില്‍ മുറിയെടുത്തത് നേതാക്കള്‍ പറഞ്ഞിട്ട്; ബിജെപി തൃശൂര്‍ ഓഫീസ് സെക്രട്ടറിയുടെ മൊഴി

kodara case bjp

തൃശൂര്‍: കൊടകര കുഴല്‍പ്പണ സംഘത്തിന് ഹോട്ടലില്‍ മുറിയെടുത്തത് നല്‍കിയത് ജില്ലാ നേതാക്കള്‍ പറഞ്ഞിട്ടെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷീന്റെ മൊഴി. ആര്‍ക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നുവെന്നും സതീഷ് പറഞ്ഞു. നാല് മാസം മുമ്പാണ് താന്‍ ഓഫീസ് സെക്രട്ടറിയായത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം. ഇയാളെ  ചോദ്യം ചെയ്ത് വിട്ടയച്ചു. അതേസമയം, കേസില്‍ ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പണം കണ്ടെത്താന്‍ പ്രതികളുടെ വീടുകളില്‍ നടക്കുന്ന പരിശേധന തുടരുകയാണ്.