കലയ്ക്ക് സമർപ്പിതമായ ജീവിതം: നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

g
 

തിരുവനന്തപുരം;ചലച്ചിത്ര  നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി.മലയാളത്തിലെയും ഇൻഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടൻമാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

" മലയാളത്തിലെയും ഇൻഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടൻമാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണ്.  പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രതിഫലിച്ചു.  ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമർപ്പിതമായിരുന്നു.  ഈ വിയോഗത്തിൽ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നു', ഗവർണർ സന്ദേശത്തിൽ പറഞ്ഞു.