ലൈഫ് മിഷന്‍ കോഴക്കേസ്; സിഎം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

cm raveendran life mission

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. ഇന്നു രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇഡി ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു മാധ്യമങ്ങളെ കൈ വീശി കാണിച്ചാണ് സിഎം രവീന്ദ്രന്‍ ഇ ഡി ഓഫീസിന്റെ പടികള്‍ വേഗത്തില്‍ കയറിപ്പോയത്. 

നേരത്തെ ഫെബ്രുവരി 27ന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിരുന്നുവെങ്കിലും നിയമസഭാ സമ്മേളനമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സിഎം രവീന്ദ്രന്‍ ഇഡിയെ അറിയിക്കുകയായിരുന്നു.