ലൈഫ് മിഷന്‍ കോഴക്കേസ്; സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്
Wed, 1 Mar 2023

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴക്കേസില്‍ സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 7ന് രാവിലെ 10.30ന് കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
അതേസമയം, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് പിബി നൂഹ് ഐഎഎസിനോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇഡിയുടെ നീക്കം.