ലൈഫ് മിഷൻ കേസ്: എം.ശിവശങ്കർ റിമാൻഡിൽ

Sivasankar m
 

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി കോ​ഴ​ക്കേ​സി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ റി​മാ​ൻ​ഡി​ൽ. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​വ​ശ​ങ്ക​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഒ​ൻ​പ​ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ശി​വ​ശ​ങ്ക​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സം ചോ​ദ്യം ചെ​യ്ത ശേ​ഷം ഫെ​ബ്രു​വ​രി 14ന് ​രാ​ത്രി 11.45 നാ​ണ് ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ശി​വ​ശ​ങ്ക​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി.
 
നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.