'ദീപാലങ്കാരങ്ങളും മധുരം പങ്കുവെയ്ക്കലുമൊക്കെ എല്ലാവരും ഒന്നാണെന്നതിൻ്റെ ഓർമ്മപ്പെടുത്തൽ'; ദീപാവലി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Nov 12, 2023, 14:13 IST
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ദീപാവലി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . മറ്റെല്ലാ ആഘോഷങ്ങളും പോലെ കൂടിച്ചേരലുകളുടെയും സന്തോഷം പങ്കിടുന്നതിൻ്റെയും മാധുര്യമാണ് ദീപാവലിയും. ദീപാലങ്കാരങ്ങളും മധുരം പങ്കുവെയ്ക്കലുമൊക്കെ എല്ലാവരും ഒന്നാണെന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ്.
read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു
ദീപാവലി ആഘോഷങ്ങളുടെ പ്രകാശം മനസുകളിലേക്ക് കൂടി പകരുന്നതാകണം. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രകാശമാകട്ടെ ഇത്തവണത്തെ ദീപാവലിയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു