പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറുമണിവരെയാണ് പരിശോധന നടത്തിയിരിക്കുന്നത്. തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ പുറത്ത് നിന്നാണ് മത്സ്യം എത്തിക്കുന്നത്. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന. അതിനാല്‍ മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ കഴിഞ്ഞു.
മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം