ഓ​ണ്‍​ലൈ​ന്‍ വഴി മ​ദ്യം ബു​ക്കിം​ഗ്; സം​സ്ഥാ​നം ഒ​ട്ടാ​കെ ന​ട​പ്പാ​ക്കി ബെ​വ്‌​കോ

alcohol
 

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സം​സ്ഥാ​നം ഒ​ട്ടാ​കെ ന​ട​പ്പാ​ക്കി ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍. ഷോ​പ്പു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കു​വാ​നു​മാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വീ​ട്ടി​ലോ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ഇ​രു​ന്നു ആ​വ​ശ്യ​മു​ള്ള ബ്രാ​ന്‍​ഡ് മ​ദ്യം തെര​ഞ്ഞെ​ടു​ത്തു മു​ന്‍​കൂ​ര്‍ പ​ണ​മ​ട​ച്ചു ബു​ക്ക് ചെ​യ്യാ​നാ​വും. ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്ബ​റി​ല്‍ ല​ഭി​ക്കു​ന്ന കോ​ഡു​മാ​യി ഔ​ട്ട്‌​ലെ​റ്റി​ല്‍ എ​ത്തി​യാ​ല്‍ ക്യൂ​വി​ല്‍ നി​ല്‍​ക്കാ​തെ ഇ​തി​നാ​യി പ്ര​ത്യേ​കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൗ​ണ്ട​റി​ല്‍ നി​ന്നും മ​ദ്യം ല​ഭി​ക്കും.