മദ്യവിൽപന ബസ് സ്റ്റാൻറുകളിലല്ല; ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും: ​ഗതാ​ഗതമന്ത്രി

antony raju
 

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക. ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി പറഞ്ഞു. 

ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും. തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കാരണം ഉള്ളതാണെന്നും ആന്റണി രാജു പറഞ്ഞു. 

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി രംഗത്തെത്തിയിരുന്നു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്ബോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ല. യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ തീരുമാനം ഭീഷണിയാണന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.

മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് മന്ത്രിയുടെ നീക്കം കണ്ടാല്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് തോന്നും. നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.