എൽജെഡി പിളരില്ല, ഇപ്പോൾ നടത്തിയ പ്രവർത്തനം പാർട്ടി അച്ചടക്കലംഘനം: എം വി ശ്രേയാംസ്കുമാർ

M V Shreyams Kumar

തിരുവനന്തപുരം: എൽജെഡി പിളരില്ല. ഇപ്പോൾ നടത്തിയ പ്രവർത്തനം പാർട്ടി അച്ചടക്കലംഘനമെന്ന് എം വി ശ്രേയാംസ്കുമാർ. തന്നെ തെരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്. ഷെയ്ഖ് പി ഹാരിസിൻ്റെ  ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന് ശേഷം ചേർന്ന സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. സീറ്റ് ചർച്ചയിൽ പങ്കെടുത്ത ആൾ തന്നെയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചത്. പ്രസിഡന്റ് മാറണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന കൗൺസിലാണ്.

കഴിഞ്ഞ 5 മാസത്തിനുള്ളിൽ സംസ്ഥാന കമ്മറ്റി ചേർന്നിരുന്നു. നാലുസീറ്റ് നൽകാമെന്ന് എൽഡിഎഫ് അറിയിച്ചിട്ടില്ല. വാഗ്ദാനം ചെയ്തത് 3 സീറ്റാണ്. ഒരു ഘട്ടത്തിലും വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനമാണ് എപ്പോഴും നടപ്പിലാക്കുന്നത്.

താൻ രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. 20ന് പാർട്ടി കമ്മിറ്റി ചേരാനിരിക്കെ സമാന്തര യോഗം ചേർന്നത് തെറ്റാണ്. എം വി ശ്രേയാംസ് കുമാർ എൽജെഡി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന വിമതരുടെ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.