കേരളത്തിലെ പെരുന്നാൾ ഇളവുകൾ; വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മെ​ന്ന് സംസ്ഥാന സർക്കാർ സു​പ്രീം​കോ​ട​തി​യി​ല്‍

supreme

ന്യൂഡല്‍ഹി: കേരളത്തിലെ പെരുന്നാൾ ഇളവുകൾ സംബന്ധിച്ച് സുപ്രിംകോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്ന് കേരളം അറിയിച്ചു.  

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ചി​ല മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് വ്യാ​പാ​രി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കോവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് തന്നെ സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ഇന്നുതന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്റ്റാന്റിംഗ് കൗൺസലിന് സുപ്രിംകോടതി നിർദേശം നൽകി. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തുടർന്നാണ് സംസ്ഥാനം ഇന്ന് തന്നെ മറുപടി സമർപ്പിച്ചത്.

കേ​ര​ള​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച ശേ​ഷം ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കാ​മെ​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​ര​നെ അ​റി​യി​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​യാ​യ പി.​കെ.​ഡി.​ന​മ്ബ്യാ​രാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഐ​എം​എ ഉ​ള്‍​പ്പ​ടെ എ​തി​ര്‍​ത്തി​ട്ടും ചി​ല സാ​മു​ദാ​യി​ക താ​ത്പ​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ള​വു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന്‍​വാ​ര്‍ യാ​ത്ര ഒ​ഴി​വാ​ക്കി​യ​തി​ന് സ​മാ​ന​മാ​യി ബ​ക്രീ​ദ് ആ​ഘോ​ഷ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.