ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസ്

abuse

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്കായി ലൂക്ക് ഔട്ട്  നോട്ടീസ്. യുവതിയുടെ പരാതിയിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ചേരും.

തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് ആണ് പ്രതി. രണ്ട് മാസം മുൻപാണ് കണ്ണൂർ സ്വദേശിനി പീഡനത്തിന് ഇരയായത്. ബലാത്സംഗത്തിനടക്കം കേസെടുത്തു. യുവാവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.