ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

xg

പോ​ത്ത​ൻ​കോ​ട്: ശാ​ന്തി​ഗി​രി​ക്ക് സ​മീ​പം ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ  പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​രമായി   പ​രി​ക്കേറ്റു .ചെ​മ്പ​ഴ​ന്തി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശ്രീ​കാ​ര്യം ക​രി​യം ക​ല്ലു​വി​ള ശ്രീ​ക​ല ഭ​വ​നി​ൽ ശ്രീ​ജേ​ഷ് മ​ഹേ​ന്ദ്ര​ൻ(18) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​രി​യം സ്വ​ദേ​ശി​യാ​യ അ​ന​ന്ത​വു​വി​നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ സോ​ഫ്റ്റ് ബോ​ൾ ക​ളി​ച്ച ശേ​ഷം ശ്രീ​ജേ​ഷും അ​ന​ന്ത​വും കോ​ലി​യ​ക്കോ​ട് നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. പോ​ത്ത​ൻ​കോ​ട് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​രു​ന്ന ലോ​റി അ​മി​ത വേ​ഗ​ത‍​യി​ലെ​ത്തി ഇ​വ​രു​ടെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.